Channel 17

live

channel17 live

കുന്നംകുളം സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി: ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം ചെയ്തു

കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതിയുടെ ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നിലവില്‍ കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലെയും സ്കൂളിലേയും കായിക വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതി സമീപപ്രദേശങ്ങളിലെ കായികതാരങ്ങള്‍ക്ക് കൂടി ഉപയുക്തമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെ‍ഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് തുടങ്ങിയവർ അടങ്ങുന്ന മെ‍ഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുക.

ആയുഷ് വകുപ്പിന്റെ കീഴിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വ്വേദ. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സ്പോര്‍ട്സ് ആയുര്‍വ്വേദ ക്ലിനിക്കുകള്‍ നടത്തി വരുന്നു. കായിക താരങ്ങളുടെ പരുക്കുകള്‍ ചികിത്സിക്കുന്നതിനും തുടര്‍പരുക്കുകള്‍ ഒഴിവാക്കാനും കായിക ക്ഷമത പരിപാലിക്കുവാനുമുള്ള സംവിധാനങ്ങള്‍ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എം സുരേഷ്, ടി സോമശേഖരന്‍, സജിനി പ്രേമന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് മെമ്പര്‍ ബിജു സി ബേബി, ആയുര്‍വ്വേദ ഡി.എം.ഒ ഡോ ആഗ്നസ് ക്ലീറ്റസ്, കുന്നംകുളം നഗരസഭ ആയുര്‍വ്വേദ ഡോ. മിഥു കെ തമ്പി, സ്പോര്‍ട്സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത കേശവന്‍, സ്പോര്‍ട്സ് പ്രൊജക്ട് കണ്‍വീനര്‍ ഡോ. പ്രീത പി.ആര്‍, ബോയ്സ് സ്കൂള്‍ എച്ച്എം ലില്ലി പി.ആര്‍, പ്രിന്‍സിപ്പാള്‍ റസിയ പി.ഐ, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ശ്രീനിഷ് പി.എം തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!