അന്തിക്കാട് : 16.04.2025 തിയ്യതി രാത്രി 7.00 മണിക്കും 8.00 മണിക്കും ഇടയ്ക്കുളള സമയത്ത് കുന്നത്തങ്ങാടിയിലെ ബാറിൽ വെച്ച് മാനേജരായ പടിയം കൊട്ടാരപറമ്പ് സ്വദേശിയായ വൈലപ്പിളളി വീട്ടിൽ രാജേന്ദ്രൻ 57 വയസ് എന്നയാളെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പീച്ചി ചുവന്നമണ്ണ് സ്വദേശിയായ കണ്ണംപറമ്പിൽ വീട്ടിൽ കുട്ടൂസൻ എന്ന് വിളിക്കുന്ന നിഖിൽ 30 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
16.04.2025 തിയ്യതി രാത്രി 07.00 മണിക്കും 8.00 മണിക്കും ഇടയ്ക്കുളള സമയത്ത് വടിവാൾ കൈയ്യിൽ പിടിച്ച് കൊണ്ട് നിഖിലും ബോബെ എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളും രാജേന്ദ്രൻ മാനേജരായ കുന്നത്തങ്ങാടിയിലെ ബാറിലേക്ക് അതിക്രമിച്ച് കയറി ബോബെ എന്ന് വിളിക്കുന്ന സുജിത്ത് വടിവാൾ കൈയ്യിൾ പിടിച്ച് കൗണ്ടറിൽ വന്ന് മദ്യം വാങ്ങി ടേബിളിൽ കൊണ്ട് പോയി മദ്യം കുടിച്ച് ടേബിളിൽ ഉണ്ടായിരുന്ന ചില്ല് ഗ്ലാസ് സ്റ്റീൽ കപ്പ് എന്നിവ തട്ടി മറിച്ച് ഇട്ടപ്പേൾ രാജേന്ദ്രൻ ഇവരോട് പുറത്ത് പോകാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് ബാറിലെ ജീവനക്കാരെയും അവിടെ മദ്യപിക്കാൻ വന്ന ആൾക്കാരെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തുകയും സുജിത്ത് വടിവാൾ കൊണ്ട് രാജേന്ദ്രൻെറ കഴുത്തിന് നേർക്ക് വീശി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈ സംഭവത്തിന് രാജേന്ദ്രന്റെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിഖിലിന് പീച്ചി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസുണ്ട്. ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ നിഖിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ സരണ്ടർ ആവുകയായിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ത്.കെ.എസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.