തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ഡൈമണ്‍ എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനുജോസിനെ (29 വയസ്സ്) കാപ്പ ചുമത്തി തടങ്കല്ലിലാക്കി. ഇരട്ട കൊലപാതകം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രണ്ട് വധശ്രമക്കേസ്സുകള്‍ തുടങ്ങി 10 ഓളം കേസ്സുകളില്‍ പ്രതിയാണ്. മാരക മയക്കുമരുന്നായ LSD സ്റ്റാമ്പ് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശl അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് K.O, സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജി P.V, ASI ജ്യോതിഷ് കുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
കുപ്രസിദ്ധ ഗുണ്ടക്കെതിരെ കാപ്പ ചുമത്തി
