Channel 17

live

channel17 live

കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന്‍ ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ലോകമലേശ്വരം വില്ലേജിൽ ഒല്ലാശ്ശേരി വീട്ടില്‍ കുഞ്ഞന്‍ ശരത്ത് എന്ന് വിളിക്കുന്ന ശരത്ത് ലാല്‍ (35 വയസ്സ്) നെയും കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവ്, പൊറത്തിശ്ശേരി വില്ലേജിൽ മുരിങ്ങത്ത് വീട്ടില്‍, സുധി എന്നു വിളിക്കുന്ന സുധിന്‍ (28 വയസ്സ്) നെയുമാണ് കാപ്പ ചുമത്തിയത്.

ശരത്ത് ലാലിന് എതിരെ കാപ്പ നിയമ നടപടികൾക്കായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ പോലീസ് ഇന്‍സ്പെക്ടര്‍ B.K അരുണ്‍, സബ്ബ് ഇന്‍സ്പെക്ടര്‍ K.G സജില്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജിജോ, സനോജ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ശരത്ത് ലാലിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2020 ൽ ഒരു വധശ്രമ കേസും, 2022 ലും 2023 ലും ഓരോ അടിപിടികേസും 2024 ൽ ഒരു കൊലപാതക കേസും 2024 ൽ തന്നെ വീട്ടിൽ അതിക്രമിച്ച കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും ജബ്ബാർ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2022 ൽ വ്യാജ കറൻസി കൈവശം വച്ചതിന് ഒരു കേസും അടക്കം 06 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

സുധിന് ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്..

സുധിൻ കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട DySP . കെ ജി സുരേഷ്ൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് സുധിൻ നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് ഇരിങ്ങാലക്കുട SHO അനീഷ് കരീം അറസ്റ്റ് ചെയ്തിട്ടുള്ളത്. സബ്ബ് ഇൻസ്പെക്ടർ ക്ളീറ്റസ്, ദിനേശൻ സിവിൽ പോലീസ് ഓഫിസർമാരായ വിജയകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സുധിന് കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ൽ ഒരു വധശ്രമകേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 ൽ ഒരു വധശ്രമകേസും അടക്കം മൂന്ന് ക്രിമിനൽ കേസുകളുണ്ട്.

2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ 40 ഗുണ്ടകളെ കാപ്പ ചുമത്തി. 24 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമളള നടപടികൾ സ്വീകരിച്ചും 16 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!