Channel 17

live

channel17 live

കുപ്രസിദ്ധ ഗുണ്ട കാപ്പ പ്രകാരം അറസ്റ്റിൽ

പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, പതിനാലോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ മോഹനൻ മകൻ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി.

കാട്ടൂര്‍ : പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, പതിനാലോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ മോഹനൻ മകൻ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി.കാട്ടൂർ , ഇരിങ്ങാലക്കുട, അന്തിക്കാട്, മാള, ആളൂർ,വലപ്പാട് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി4 വധശ്രമ കേസ്സുകളും, കവര്‍ച്ച, തട്ടികൊണ്ട് പോകല്‍, കഞ്ചാവ് വില്‍പ്പന തുടങ്ങി 14 ഓളം കോസ്സുകളിലും പ്രതിയാണ്. ഇരിങ്ങാലക്കുട എക്സൈസ് ഓഫിസ് ആക്രമിച്ച് വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് അസ്മിൻ. കിഴുപ്പിളളിക്കരയില്‍ വെച്ച് ഒരു വധശ്രമക്കേസില്‍ ഉൾപെട്ടതിനെ തുടർന്ന് നിലവിൽ വിയൂർ ജയിലിൽ കഴിയുകയാണ് പ്രതി.

വധശ്രമ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.ടിയാൻ ജനങ്ങളുടെ സ്വത്തിന് ഭീഷണിയും പൊതു സമാധാനത്തിനു ഭംഗം വരുത്തുന്ന തരത്തിൽ ഗുരുതര കൃത്യങ്ങൾ നടത്തി പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ ആണ് പ്രവർത്തനം.2019 ൽ ടിയാനെ കാട്ടൂർ സ്റ്റേഷൻ റൗഡി ആയി പ്രഖ്യാപിച്ചിരുന്നു.തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി .ഐശ്യര്യ പ്രശാന്ത് ഡോംഗ്രെ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടര്‍ .കൃഷ്ണ തേജാ ഐ എ എസ് ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടൂർ എസ്സ്.എച്ച്. ഒ ജയേഷ് ബാലൻ,SI സിജുകുമാർ,സിവിൽ പോലീസ് ഓഫീസർ ധനേഷ് എന്നിവരാണ് കേസ്സിന്റ നടപടി ക്രമങ്ങൾ ചെയ്ത് വിയ്യൂർ ജയിലിൽ വച്ച് അറസ്റ്റ് രേഖപെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!