പരിക്കേറ്റ റിച്ചിൻ പോൾ
അതിരപ്പിള്ളി : ആനമല റോഡിൽ തുമ്പൂർമുഴി ഭാഗത്ത് കുരങ്ങന്മാർ തട്ടിയിട്ട മരക്കൊമ്പ് സ്കൂട്ടറിൽ വീണ് സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ചേലക്കര സ്വദേശി എടാട്ടുകുടിയിൽ റിച്ചിൻ പോൾനാണു (32) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വെറ്റിലപ്പാറയിൽ ഉള്ള ഭാര്യ വീട്ടിൽ പോയി തിരികെ ചേലക്കരക്ക് പോകുമ്പോൾ തുമ്പൂർമുഴിയിൽ വെച്ചാണ് കുരങ്ങൻ മരക്കൊമ്പ് സ്കൂട്ടറിൽ തട്ടിയിട്ടത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു കൈക്ക് സാരമായി പരിക്കേറ്റ റിച്ചിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മലയോര മേഖലയിൽ കാട്ടാന ശല്യത്തോടൊപ്പം തന്നെ കുരങ്ങുകളും കൃഷി നശിപ്പിക്കുകയും വീടുകളുടെ അകത്തുകയറി നാശനഷ്ടം ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്.