Channel 17

live

channel17 live

കുരുന്നുകൾക്കിനി കൂടുതൽ കരുതലായ്

പഠനോദ്ദേശ്യ യാത്രയുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൽ പി വിഭാഗം കുട്ടികൾക്ക് കരുതലിന്റെ പാഠങ്ങൾ നൽകി പോലീസ് ഉദ്യോഗസ്ഥർ.

ചാലക്കുടി : പഠനോദ്ദേശ്യ യാത്രയുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൽ പി വിഭാഗം കുട്ടികൾക്ക് കരുതലിന്റെ പാഠങ്ങൾ നൽകി പോലീസ് ഉദ്യോഗസ്ഥർ. രാവും പകലും ജനങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂച്ചെണ്ടുകളുമായി പോയ കുരുന്നുകളെ പുഞ്ചിരിയോടുകൂടി സബ് ഇൻസ്പെക്ടർ ഷാജു എടത്താടൻ സർ സ്വാഗതം ചെയ്തു. സ്റ്റേഷനിലെ പ്രവർത്തനങ്ങളെപ്പറ്റിയും പോലീസ് സേനയുടെ സേവനങ്ങളെ പറ്റിയും എസ്ഐ സതീഷ് സർ, എഎസ്ഐ ഉണ്ണികൃഷ്ണൻ സർ കുട്ടികൾക്ക് വിവരിച്ചു നൽകി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നും അതിനെ പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥയായ ബീനമോൾ വിദ്യാർത്ഥികൾക്ക് മാർഗ നിർദ്ദേശം നൽകി. സി ഐ സന്ദീപ് കെ എസ് കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. മധുര വിതരണവും ഉണ്ടായിരുന്നു. വിദ്യാർത്ഥി പ്രതിനിധി സഫ പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തി. പോലീസുകാരെയും പോലീസ് സ്റ്റേഷനേയും ഭയപ്പാടോടെ കണ്ടിരുന്ന കുഞ്ഞുമക്കൾക്ക് ഈ യാത്ര പുതിയൊരു അനുഭവം പകർന്നു നൽകി. അറിവിന്റെ പുതിയൊരു വെളിച്ചവും ആയാണ് അവർ തിരികെ വിദ്യാലയത്തിൽ എത്തിയത്.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!