കുറുമ്പിലാവ് ഗവ. എൽ പി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം സി. സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു.
കുറുമ്പിലാവ് ഗവ. എൽ പി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം സി. സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്. മോഹൻദാസ് അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ എന്നിവർ മുഖ്യാതിഥികളായി. എക്സിക്യൂട്ടീവ് എഞ്ചിനിയർ പി. വി. ബിജി പദ്ധതി വിശദീകരിച്ചു.
ഹെഡ്മിസ്ട്രസ്സ് എൻ എച്ച് ജായിസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ. എൻ. ജോഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം. കെ. ഷൺമുഖൻ, ബ്ലോക്ക്പഞ്ചായത്ത് പി. എസ്. നജീബ്, വാർഡ് മെമ്പർമാരായ പി. കെ. ഇബ്രാഹിം, ജനപ്രതിനിധികളായ രമ്യ ഗോപിനാഥ്, ഷീബ ഫ്രാൻസിസ്, ഗിരിജൻ പൈനാട്ട്, ടി വി പുഷ്പ, ഷീമ ആൻ്റണി, ചേർപ്പ് എഇഒ എം. വി. സുനിൽ കുമാർ, ബി പി സി ഡോ. കെ. ഉമാദേവി,അധ്യാപിക പി. ജെ. ജോഫി ടീച്ചർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ചാഴൂർ ഗ്രാമപഞ്ചായത്തിലെ 112 വർഷം പഴക്കമുള്ള സർക്കാർ എൽ പി സ്കൂളിന് പുതിയ കെട്ടിടമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്.