കിഴക്കെ -കുറ്റിച്ചിറ ഭാഗത്ത് രാപകലില്ലാതെ വീട്ടിൽ എല്ലാ ബാർ സൗകര്യങ്ങളോടും കൂടി മദ്യവിൽപ്പന നടത്തിയിരുന്ന തച്ചപ്പിള്ളി വീട്ടിൽ മോഹനൻ ഭാര്യ ഉഷ യുടെ പക്കൽ നിന്നും അളവിൽ കൂടുതൽ വിദേശമദ്യവും, ബിയറും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ചിലെ പ്രീവന്റീവ് ഓഫീസർ കെ.എസ്സ്. സതീഷ് കുമാറും പാർട്ടിയും കൂടി പിടികൂടി അബ്കാരി കേസ്സെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു.
ചാലക്കുടി: കിഴക്കെ -കുറ്റിച്ചിറ ഭാഗത്ത് രാപകലില്ലാതെ വീട്ടിൽ എല്ലാ ബാർ സൗകര്യങ്ങളോടും കൂടി മദ്യവിൽപ്പന നടത്തിയിരുന്ന തച്ചപ്പിള്ളി വീട്ടിൽ മോഹനൻ ഭാര്യ ഉഷ യുടെ പക്കൽ നിന്നും അളവിൽ കൂടുതൽ വിദേശമദ്യവും, ബിയറും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ചിലെ പ്രീവന്റീവ് ഓഫീസർ കെ.എസ്സ്. സതീഷ് കുമാറും പാർട്ടിയും കൂടി പിടികൂടി അബ്കാരി കേസ്സെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു. പ്രതി മുൻ കാലങ്ങളിലും അബ്കാരി കേസ്സുകളിൽ ഉൾപെട്ടിട്ടുള്ളയാളും , ടിയാനെതിരെയുള്ള സമീപ വാസികളുടെ പരാതിയെ തുടർന്നാണ് റെയ്ഡ്. റെയ്ഡിൽ പ്രീവെന്റീവ് ഓഫീസർ പി.രാമചന്ദ്രൻ , (Gr) പ്രീവെന്റീവ് ഓഫീസർ C.K. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ M R ഉണ്ണികൃഷ്ണൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ കാവ്യ K.S എന്നിവർ പങ്കെടുത്തു.