Channel 17

live

channel17 live

കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന്

മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ശനിയാഴ്ച ആഘോഷിക്കും. കേരളത്തിലെ പഞ്ചക്ഷത ധാരിയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ദിനത്തിൽ രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെയുള്ള സമയങ്ങളിൽ തുടർച്ചയായി തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലികൾ അർപ്പിക്കപ്പെടും. ആഘോഷമായ തിരുനാൾ കുർബാന രാവിലെ 9. 30ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഊട്ടു നേർച്ചയുടെ വെഞ്ചിരിപ്പ് രാവിലെ 8. 30ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിക്കും. തുടർന്ന് രാത്രി എട്ട് വരെ ഊട്ടുനേർച്ച വിതരണം. തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്കു ശേഷം ആരംഭിക്കും. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെ തുടർന്ന് തിരുശേഷിപ്പ് വണക്കം. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ തിരുകർമ്മങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. എട്ടാ മിട തിരുനാൾ ആഘോഷം 15ന് രാവിലെ 10. 30 ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നീ പരിപാടികളോടെ നടക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!