Channel 17

live

channel17 live

കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന്റെ എട്ടാമിടം ഭക്തിസാന്ദ്രം


കുഴിക്കാട്ടുശ്ശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന്റെ എട്ടാമിടം ആഘോഷിച്ചു. ആഘോഷമായ ദിവ്യബലിയിൽ സെന്റ് ജെയിംസ് ആശുപത്രിയുടെ ഫൈനാൻസ് ഓഫീസർ ഫാ. ജോസഫ് ഗോപുരം കാർമികനായി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ച ഊട്ട് എന്നിവ നടന്നു. നാടിന്റെ നാനാഭാഗത്തു നിന്നായി ആയിരങ്ങൾ തീർത്ഥാടന കേന്ദ്രത്തിലെത്തി തിരുകർമ്മങ്ങളിലും നേർച്ച ഊട്ടിലും പങ്കെടുത്തു. തിരുന്നാൾ ആഘോഷ പരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാളും ആഘോഷകമ്മിറ്റി ചെയർമാനുമായ മോൺ. ജോളി വടക്കൻ, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സി. എച്ച്. എഫ്., പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേ വ്യർ സി. എച്ച്. എഫ്. വൈസ് പോസ്റ്റുറ്റർ സിസ്റ്റർ വിനയ സി. എച്ച്.എഫ്., ജനറൽ കൺവീനർ സണ്ണി പഴയാറ്റിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി കൺവീനർമാർ , കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!