ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു.
കുഴിക്കാട്ടുശ്ശേരി തണൽ പുരുഷസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.യു. വിൽസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി പോളി 25നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു വാർഡ് മെമ്പർ രേഖ സന്തോഷ് സമ്മാന കുപ്പൺ നറുക്കെടുപ്പ് നടത്തി. പി.കെ. കിട്ടൻ മാസ്റ്റർ ഓണസന്ദേശം നൽകി. പിടി ജോബി സ്വാഗതവും പി.ജെ ജോയി നന്ദിയും പറഞ്ഞു.