Channel 17

live

channel17 live

കുഴിക്കാട്ടുശ്ശേരി മരിയ തെരേസ കോളേജ് ഓഫ് നഴ്സിംഗ് ഉൽഘാടനം

കുഴിക്കാട്ടുശ്ശേരി മരിയതെരേസ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ഉൽഘാടനം ചൊവ്വാഴ്ച നടക്കു മ്മെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കുഴിക്കാട്ടുശ്ശേരി മരിയതെരേസ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ഉൽഘാടനം ചൊവ്വാഴ്ച നടക്കു മ്മെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.1977ൽ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന് കീഴിൽ കുഴിക്കാട്ടുശ്ശേരിയിൽ ആതുരശുശ്രുഷാരംഗത്തു പ്രവർത്തനമാരംഭിച്ച മരിയ തെരേസ ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ 1994 മുതൽ ജനറൽ നഴ്സിംഗ് സ്കൂൾ പ്രവർത്തിച്ചു വരുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു 2.30 ന് ചേരുന്ന പൊതുസമ്മേളനത്തിൽ ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നഴ്സിംഗ് കോളേജിന്റെ ഉൽഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.. പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ എൽസി കോക്കാട്ട് ആമുഖ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ , ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ഇരിഞ്ഞാലക്കുട ആർ .ഡി . ഒ. എം.കെ ഷാജി , അസോസിയേഷൻ ഓഫ് ദ മാനേജ്‌മന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫൈനാൻസിങ് നഴ്സിംഗ് കോളേജസ് ഓഫ് കേരള (AMCSFNCK) പ്രസിഡന്റ് റവ.ഫാ .വിമൽ ഫ്രാൻസിസ്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ റവ.ഫാ . ആന്റോ ആലപ്പാടൻ, പാവനാത്മ പ്രൊവിൻസിന്റെ എഡ്യൂക്കേഷൻ കൗൺസിലറും വികാർ പ്രൊവിൻഷ്യലുമായ റവ.സിസ്റ്റർ ഡോ.റോസ് ബാസ്റ്റിൻ , ആശുപത്രി അഡ്മിനിസ്ട്രേറ്ററും പാവനാത്മ പ്രൊവിൻഷ്യൽ മെഡിക്കൽ കൗൺസിലറുമായ റവ.സിസ്റ്റർ ഡെയ്‌സി മരിയ എന്നിവർ ആശംസകളർപ്പിക്കും. 33000 ചതുരശ്ര അടിയിൽ 4 നിലകളിലായി പണി തീർത്തിരിക്കുന്ന നഴ്സിംഗ് കോളേജിൽ 50 വിദ്യാർത്ഥികൾക്ക് ഓരോ ബാച്ചിലും പ്രവേശനം നൽകാനാകും. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒമ്പത് ലാബുകൾ , ഹോസ്റ്റൽ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവ ഇവിടെയുണ്ട്. ഹോസ്പിറ്റൽഅഡ്മിനിസ്ട്രേറ്റർ സിസ്റ്റർ . ഡെയ്‌സി മരിയ ,നെഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ,പ്രൊഫ. ഡോ :കവിതമോൾ.പി.ജെ,സിസ്റ്റർ .ആൻ സിസ്റ്റർ .ആശ തെരേസ്, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!