Channel 17

live

channel17 live

കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനുള്ള നേർച്ച തയ്യാറാക്കൽ നടന്നു

മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന വിശുദ്ധയുടെ തിരുനാളിനുള്ള നേർച്ചയുടെ തയ്യാറാക്കൽ നടന്നു. പ്രധാന തിരുനാൾ ദിനമായ ജൂൺ എട്ടിന് വിശ്വാസികൾക്ക് നൽകുന്നതിനുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് തീർത്ഥാടന കേന്ദ്രം പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട് നിർവഹിച്ചു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്ററും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ സി. എച്ച്. എഫ്, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ സി. എച്ച്. എഫ്., നേർച്ച കമ്മിറ്റി കൺവീനർ ജോയ് പൊഴോലിപറമ്പിൽ, നേതൃത്വം നൽകി. തിരുനാളിന് ഒരുക്കമായുള്ള നൊവേനയും ദിവസവും രാവിലെ 10. 30 നും വൈകിട്ട് ആറിനും നടന്നുവരുന്നു. തിരുനാളിന്റെ ഭാഗമായി നടത്തിയ പഞ്ചദിന സംഗമം കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നു. പ്രധാന തിരുനാൾ ജൂൺ എട്ടിനും എട്ടാമിടം 15നുമാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!