ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
മാളഃ കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ കളിവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊതിയൻ നൂതനസാങ്കേതിക ഇടം ഉദ്ഘാടനം ചെയ്തു. ഭാഷ വികസന ഇടം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് നിര്‍വ്വഹിച്ചു. ആവിഷ്കാര ഇടം ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർ നിര്‍വ്വഹിച്ചു. കുഞ്ഞരങ്ങ് ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം, വരയിടം ഉദ്ഘാടനവും നടന്നു. മാള ബി ആര്‍ സി ബി പി സി സെബി എ പെല്ലിശ്ശേരി കലാകാരനും കളിവീടിന്റെ ശിൽപ്പിയുമായ വിനയനെ ആദരിച്ചു. എൻ കെ രമേഷ്, മുൻ എച്ച് എം പി മൊയ്തീൻകുട്ടി, പി ടി എ പ്രസിഡന്‍റ് ബിനുരാജ്, എസ് എം സി ചെയര്‍മാന്‍ ശ്രീരാജ്, എം പി ടി എ പ്രസിഡന്‍റ് സ്വാതികൃഷ്ണ, എസ് ആര്‍ ജി കണ്‍വീനര്‍ ഷിൻസി ടീച്ചർ, ബി ആര്‍ സി സി ആര്‍ സി സി ഗ്രീഷ്മ ചന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ എസ് സരസു സ്വാഗതമാശംസിച്ചു.