ആഗസ്ത് 22മുതൽ 28വരെ നീണ്ടു നിൽക്കുന്ന ഓണം ഫെയർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉത്ഘാടനം ചെയ്തു.
ആഗസ്ത് 22മുതൽ 28വരെ നീണ്ടു നിൽക്കുന്ന ഓണം ഫെയർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉത്ഘാടനം ചെയ്തു.C. D. S. ചെയർപേഴ്സൺ ബിജി സാജു ആദ്ധ്യക്ഷത വഹിച്ചു.. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോക്ടർ കവിത മുഖ്യ അതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ബിജി വിൽസൺ, ആരോഗ്യചെയർമാൻ സന്തോഷ്‌കുമാർ, പഞ്ചായത്ത് അംഗങ്ങളായ റോസ്മി രാജൂ, സുധ ദേവദാസ്, സേതുമോൻ ചിറ്റേത്ത്, നന്ദിത വിനോദ്, ബിനോയ്, എന്നിവർ ആശംസകൾ അർപ്പിച്ചു.ഉപജീവന ഉപസമിതി കൺവീനർ റൂബി ബിജു നന്ദി പറഞ്ഞു.വിപണിയിൽ വില കുറഞ്ഞ രീതിയിൽ പച്ചക്കറി, തുണിത്തരങ്ങൾ,വീട്ടുപയോഗ സാധനങ്ങൾ തുടങ്ങിയവ ലഭ്യമാണ്.