Channel 17

live

channel17 live

കുഴൂർ വാദിക സാസ്കാരിക വേദിയുടെനാടക രാവിന് തിരശീല ഉയർന്നു

ശനിയാഴ്ച വരെ ദിവസവും വൈകീട്ട് 7 മണിക്ക് കുഴൂർ ഗവൺമെന്റ് സ്കൂൾ മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ നാടകങ്ങൾ അരങ്ങേറും.

ശനിയാഴ്ച വരെ ദിവസവും വൈകീട്ട് 7 മണിക്ക് കുഴൂർ ഗവൺമെന്റ് സ്കൂൾ മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ നാടകങ്ങൾ അരങ്ങേറും. കേരളത്തിലെ ഏറ്റവും മികച്ച നാടകസമിതികളുടെ ഏറ്റവും പുതിയ 6 നാടകങ്ങളാണ് പ്രദർശിപ്പിക്കുക. ദിവസവും നാടകത്തിന് മുമ്പ് പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾ, നാട്ടുകലാകാരന്മാരെ പരിചയപ്പെടുത്തൽ, 7-ാം ദിവസം വൈക്കം വിജയലക്ഷ്മിയുടെ സംഗീത സന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ നിർവ്വഹിച്ചു .കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം നടത്തി.സപ്പ്ളിമെന്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശോഭന ഗോകുൽനാഥ് പഞ്ചായത്ത്‌ മെമ്പർ സന്തോഷ്‌കുമാറിന് നൽകി നിർവഹിച്ചു. ടി.എസ്.പുഷ്പൻ അധ്യക്ഷനായി.വിൽസൺ കണ്ടംകുളത്തി, സരസു, സേതുമോൻ ചിറ്റേത്ത്, സിൽവിസേവിയർ,റിൻസി, സത്യനാഥ് കരിപ്പായി, പി. എഫ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.ജൂഡോ യിൽ സമ്മാനം നേടിയ ദേവികയെ അനുമോദിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!