ഒ.വി.വിജയൻ സാഹിത്യ പുരസ്ക്കാരo ലഭിച്ച കവിയും എഴുത്തുകാരനും ആയ കുഴൂർ വിൽത്സന് പഠിച്ച വിദ്യാലയത്തിന്റെ ആദരം.ഐരാണിക്കുളം ഹയർ സെക്കന്ററി സ്കൂളിന്റെ ആദരം ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽ നാഥ് സമർപ്പിച്ചു.കുഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് സന്തോഷ് കുമാർ അനുമോദനo അർപ്പിച്ചു. പി. ടി.എ പ്രസിഡന്റ് പി.കെ. അയ്യപ്പൻ കുട്ടി അദ്ധക്ഷത വഹിച്ച ചടങ്ങിൽ HM സി.ബി.സുധ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് എം.യു സുരേഷ് നന്ദിയും പറഞ്ഞു.
കുഴൂർ വിൽത്സന് ആദരം
