കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡണ്ടായി പി.എ. ശിവനേയും, വൈ.പ്രസിഡന്റായി പി.പി.സെബാസ്റ്റ്യനേയും തെരഞ്ഞെടുത്തു.സ്വീകരണ സമ്മേളനത്തിൽ കെ.വി. വസന്തകുമാർ അദ്ധ്യക്ഷനായിരുന്നു. എം. രാജേഷ്, കെ.ജി.മോഹനൻ , അജിത്ത്, പി.എഫ്. ജോൺസൺ, ലളിത ചന്ദ്രശേഖരൻ, സുധ ദേവദാസ്, നന്ദിത വിനോദ് കുമാർ, എ.വി. സുബഹ്മണ്യൻ, ടി.എസ്. പുഷ്പൻ, വി.വി.സുകുമാരൻ വിദ്യാധരൻ നായർ , എം.ആർ. അപ്പുക്കുട്ടൻ,ടി.കെ അമാനുള്ള എന്നിവർ ആശംസ നേർന്നു.ബാങ്ക് പ്രസിഡണ്ട് പി.എ ശിവൻ മറുപടി പ്രസംഗം നടത്തി. ബാങ്ക് സെക്രട്ടറി വി.ആർ.സുനിത സ്വാഗതവും, വൈ.പ്രസിഡന്റ് പി.പി.സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു
