ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രികുടുംബത്തിന്റെ ശാഠ്യത്തിനു വഴങ്ങി അയിത്തം കല്‍പിച്ച് ക്ഷേത്രത്തിലെ കഴക ജോലിയില്‍ നിന്നും മാറ്റി ഓഫീസ് ജോലിക്ക് നിയോഗിച്ച ദേവസ്വം ഭരണസമിതിയുടെ തീരുമാനം തെറ്റാണെന്നും തന്ത്രിമാരുടെ അപക്വമായ പ്രവര്‍ത്തി ഈകാലഘട്ടത്തിലെിമനുഷ്യകുലത്തിന് അപമാനവും തീരാകളങ്കവുമാണന്ന് എസ്.എന്‍ഡി.പി യോഗം മുകന്ദപുരം യൂണിയന്‍.കേരളദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ഈഴവസുദായാംഗത്തെ തന്തിമാരുടെയും വാരിയര്‍സമാജത്തിന്റെയും പിടിവാശിക്ക് വഴങ്ങി ഓഫീസ് ജോലിയിലേക്ക് മാറ്റിയ സംഭവത്തില്‍ ദേവസ്്വം ഭരണസമിതിയുടെ തീരുമാനത്തില്‍ എസ്.എന്.ഡി.പി.യോഗം മുകുന്ദപുരം യുണിയിനിലെ ശാഖായോഗം പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറിമാരുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.തന്തിമാരുടെ തന്ത്രം ഇനിയുളള കാലഘ്ട്ടത്തില്‍ കൂടല്‍മാണിക്യത്തില്‍ വില പോകില്ലെന്നും യോഗം മുന്നറിയിപ്പു നല്‍കി.സര്‍ക്കാരും ദേവസ്വം ബോര്‍ഡും തന്ത്രിമാരുടെ കാലോചിതമല്ലാത്ത അ്പരിഷ്‌ക്യത തീരുമാനത്തിന് കൂട്ടുനില്‍ക്കരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു.ജാതീയതയെ വീണ്ടും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും കുടിയിരുത്താനാണ് തന്ത്രിമാര്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും യോഗം ഓര്‍മ്മിപ്പിച്ചു.കേരളചരിത്രത്തില്‍ ത്രസിക്കുന്ന സമര വീര്യം തുടിക്കുന്ന മറ്റൊരു സമരത്തിന് തന്ത്രിമാരുടെ കേട്ടുകേള്‍വിയില്ലാത്ത പ്രവര്‍ത്തി കാരണമാകരുതെന്നും എസ്.എന്.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ റിപ്പോര്‍ട്ട അവതരിപ്പിച്ചു.എസ്.എന്.ഡി.പി.യോഗം ഡയറക്ടര്‍മാരായ കെ.കെ.ബിനു,സജീവ്കുമാര്‍കല്ലട,സി.കെ.യുധി,വനിതാസംഘം യുണിയന്‍ പ്രസിഡന്റ് സജിത അനില്‍കുമാര്‍,സെക്രട്ടറി രമ പ്രദീപ്, യൂത്ത് മംുവ്‌മെന്റ് പ്രസിഡന്റ് അഢ്വ.ജിനേഷ്‌കുമാര്‍,വൈദികയോഗം സംസ്ഥാ വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി,ശ്രീനാരായണ പെന്‍ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ മുരളി മാസ്റ്റര്‍ ന്നെിവര്‍ പ്രസംഗിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ മുതുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ അപക്വമായ പ്രവര്‍ത്തി മനുഷ്യകുലത്തിന് തീരാകളങ്കം.എസ്.എന്.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍
