ശ്രീ കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം സർപ്പക്കാവിൽ നടന്ന ആയില്യം പൂജയ്ക്ക് തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം സർപ്പക്കാവിൽ നടന്ന ആയില്യം പൂജയ്ക്ക് തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തട്ടായം ഹരീഷ് നമ്പൂതിരി പരികർമ്മിയായിരുന്നു. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.
ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ്കുമാർ, ദേവസ്വം മാനേജർ ഇൻ ചാർജ്ജ് സജിത്, ദേവസ്വം ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.