Channel 17

live

channel17 live

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അവസാനിച്ചത്.

അരുൺ, നിർമ്മൽ, ഗണേഷ്, സുമേഷ്, മനു, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.തിരുവോണ ദിവസം സംഗമേശന്റെ രൂപത്തിൽ പ്രധാന പൂക്കളവും കൂടാതെ 10 പൂക്കളങ്ങളും കൂടി ക്ഷേത്രത്തിനു മുൻവശത്തായി ഒരുക്കുമെന്ന് സായാഹ്ന കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!