പ്രതിഷേധ മാർച്ച് യോഗം കൗൺസിലർ പി കെ പ്രസന്നൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എസ്സ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് തൃശ്ശൂർ ജില്ല പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധ മാർച്ച് യോഗം കൗൺസിലർ പി കെ പ്രസന്നൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്ര നടയിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി.രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു ധർണ്ണയ്ക്ക് സ്വാഗതം സംസ്ഥാന വൈസ് പ്രസിഡണ്ട് രജീഷ് മാരിക്കൽ പറഞ്ഞു. പ്രതിഷേധ മാർച്ചിന് യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് കെ ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗം നിവിൻ ചെറാക്കുളം. യൂത്ത് മൂവ്മെന്റ് തൃശ്ശൂർ ജില്ല വൈസ് ചെയർമാൻ റെജിൽ കെ ആർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ യൂണിയൻ സെക്രട്ടറിമാരായ കെ. എ ഉണ്ണികൃഷ്ണൻ, ടി.കെ.രവീന്ദ്രൻ, പി.കെ മോഹനൻ, സി. ഡി. ശ്രീലാൽ, ബ്രുഗുണൻ മനയ്ക്കലാത്ത്, യൂണിയൻ പ്രസിഡന്റ് സുബിൻ കെ.എസ്, യൂണിയൻ കൺവീനർ പി കെ രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ നേതാക്കന്മാരായ അഡ്വ ജിനേഷ്, സുശീൽ കുമാർ, പ്രശാന്ത് ഇ പി, വിനൂപ്.കെ എസ്, സമൽ രാജ്, കെ. എസ്. ശിവറാം,ശ്രീരാജ്, നിഖിൽ വൈക്കത്താടൻ, ശരത് പെരുമറത്ത്, ദീപക് കുഞ്ഞുണ്ണി സൈബർ ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി. എനിവർ നേതൃത്വം നൽകി. ധർണ്ണക്കു യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി ചിന്തു ചന്ദ്രൻ നന്ദി പറഞ്ഞു.