Channel 17

live

channel17 live

കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു.

കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനിലകളിലായി കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, വാർഡ് മെമ്പർ ഖദീജ പുതിയ വീട്ടിൽ, ഡോ.സി.ആർ.സിജി, പഞ്ചായത്തംഗങ്ങളായ പി.എം.എസ്. ആബിദീൻ, മണി ഉല്ലാസ്, മിനി അരയങ്ങാട്ടിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.രഞ്ജിത്ത്, ജെ.പി.എച്ച്.എൻമാരായ ഫസീല ഹസൻ, പി.എം.സിജിമോൾ, ആശാ വർക്കർമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!