ബാലസൗഹാർദ്ദപഞ്ചായത്തായ അന്നമനടയിൽ നെൽകൃഷിയെ കുറിച്ചറിയാൻ സ്കൂൾ കുട്ടികൾ പാടശേഖരത്തിൽ എത്തി.നാഷണൽ യു.പി സ്കൂളിലെ കുട്ടികളാണ് വാ പറമ്പ് പാട ശേഖരത്തിൽ നിലം ഒരുക്കുന്നതും. വിത്ത് വിതക്കുന്നതും വളമിടുന്നതും കളപറിക്കുന്നതുംകൊയ്യുന്നതും പഠിക്കാൻ എത്തിയത് .പാക്കനാർ കലാകാരൻ രാമൻ ചേട്ടൻ്റെ നാടൻ പാട്ടോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് വിത്ത് വിതച്ചു. കൃഷി ഓഫിസർ ഹരിഗോവിന്ദൻ്റെ സാന്നിധ്യത്തിൽ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം പ്രസിഡൻ്റ് KM സലിം TC സുബ്രൻ KV അനിൽ N. U. P. Sതത്ത മത്ത് സ്കൂൾ HM ദീപ എന്നിവർ സംസാരിച്ചു. KK ബിജു ,ഉദയൻ ബാബു എന്നിവരാണ് 30 വർഷമായി തരിശായി കിടന്ന 5 ഏക്കർ പാടത്ത് നെൽകൃഷി ചെയ്യുന്നത്.
കൃഷിയെക്കുറിച്ചറിയാൻ കുട്ടികളെത്തി
