103ാമത് വാർഷികം കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ഫാ.ഷിജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു.
കൃഷ്ണൻകോട്ട സെന്റ് മേരീസ് എൽ പി സ്ക്കൂളിന്റെ 103ാമത് വാർഷികം കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ഫാ.ഷിജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് അഞ്ചു പി ഉത്തമൻ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജർ ഫാ.ഗിൽബർട്ട് തച്ചേരി,ഫാ.സിബിൻ കല്ലറക്കൽ,ഫാ.ലിജോ താണിപ്പിള്ളി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി.പഞ്ചായത്ത് അംഗം പ്രിയ ജോഷി,എം പി ടി എ പ്രസിഡണ്ട് രേഷ്മ മരിയോൺ,സ്കൂൾ ലീഡർ കെ എസ് അർവിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സാമൂഹ്യ കാരുണ്യ കലാ പ്രവർത്തനങ്ങളിൽ വ്യാപൃതനായ പൂർവ്വവിദ്യാർത്ഥി രാജേഷ് കളത്തിലിനേയും നൃത്ത അദ്ധ്യാപകൻ ഹരിദാസ് താനാട്ടിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി കെ എഫ് ഡാൻസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ ടി ലത റിപ്പോർട്ടും സ്റ്റാഫ് പ്രതിനിധി ശ്രീമതി വി ടി നീമ നന്ദിയും പറഞ്ഞൂ.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.