Channel 17

live

channel17 live

കൃഷ്ണൻ കോട്ട പുഴ യി ലേയ്ക്ക് റോഡ് തുറന്നു കിടക്കുന്ന ഭാഗത്ത്‌ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച്, പഞ്ചായത്ത്‌ അപകട സാധ്യത ഒഴിവാക്കി

കടവിൽ നിന്ന് നൂറു മീറ്റർ അകലെ നിന്നാണ് പാലത്തിലേയ്ക്കുള്ള റോഡ് തിരിഞ്ഞു പോകുന്നത്.

കൃഷ്ണൻ കോട്ട പുഴയിലേയ്ക്ക് റോഡ് തുറന്നു കിടക്കുന്ന ഭാഗത്ത്‌ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച്, പഞ്ചായത്ത്‌ അപകട സാധ്യത ഒഴിവാക്കി. കടവിൽ നിന്ന് നൂറു മീറ്റർ അകലെ നിന്നാണ് പാലത്തിലേയ്ക്കുള്ള റോഡ് തിരിഞ്ഞു പോകുന്നത്.വഴിതെറ്റി കടവിലേയ്ക്ക് ഉള്ള റോഡിലേക്ക്‌ തിരിയുന്ന വാഹനങ്ങളെ തടയാൻ മുന്നറിയിപ്പുകളൊന്നും അധികൃതർ സ്ഥാപിച്ചിരുന്നില്ല.ഇത് സംബന്ധിച്ച് പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് കഴിഞ്ഞ വർഷം ഡിസംബറിൽ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി.ജില്ലാ കളക്ടർ പൊയ്യ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും പൊതുമരാമത്ത് അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനിയറിനും നടപി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഗോതുരുത്ത് അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യത ചൂണ്ടി കാണിച്ച് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!