Channel 17

live

channel17 live

കെഎസ്‌ആർടിസി ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്‌ആർടിസി ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവർക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റർ ഒട്ടിക്കാമെന്നാണ് നിർദേശം.

പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി നിർദേശം നല്‍കി. നിർദിഷ്ട സ്ഥലത്ത് മാത്രം പോസ്റ്ററുകള്‍ ഒട്ടിക്കുക. താൻ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!