പാലക്കാട് സ്വദേശി ജയദീപ് (54) ആണ് മരണപ്പെട്ടത്.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ നിന്നും പാലക്കാടേക്ക് പോകുന്ന RPE 171 ബസിലാണ് സംഭവം. രാവിലെ 10. 10ഓടെ സീറ്റിൽ കിടന്നയാളെ കണ്ടക്ടർ വിളിച്ചപ്പോൾ ഇയാൾ എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് പൊലിസിന്റെ സഹായത്തോടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് സ്വദേശി ജയദീപ് (54) ആണ് മരണപ്പെട്ടത്.