കുടുംബസംഗമം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലത്ത് കുട്ടികളെ മാനവികതയെകുറിച്ച് ബോധവാൻ മാരാക്കേണ്ടത് ആവശ്യമാണെന്ന് റവന്യൂ മന്ത്രി ശ്രീ കെ രാജൻ അഭിപ്രായപെട്ടു.കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബസംഗമം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി എൻ ബിജു അധ്യക്ഷതവഹിച്ചു.സംഘടനയുടെ ജനറൽ സെക്രട്ടറി എം ജി അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷീജ എം കെ, വർക്കിംഗ് പ്രസിഡണ്ട് ടി ശ്രീഹരി, സെക്രട്ടറി മധു കുമാർ കെജി, ഓർഗനൈസിങ് സെക്രട്ടറി കവിതാ രാജൻ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ബിജു വിശ്വം, സെക്രട്ടറി ബെനഡിക്ട് സിപി എന്നിവർ ആശംസകൾ നേർന്നു.