കെഎസ്ഇബി പെൻഷൻ അസോസിയേഷന്റെ 38- മത് ഡിവിഷൻ സമ്മേളനം ഇരിഞ്ഞാലക്കുട ടൗൺ ഹാളിൽ വച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് എ സെയ്ഫുദീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം മുരളീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി പി എ രാധാകൃഷ്ണൻ ഡിവിഷൻ റിപ്പോർട്ടും ട്രഷറർ മായാദേവി കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എൻ ടി ബേബി, ജില്ലാ സെക്രട്ടറി കെ ആർ ദിവാകരൻ, ശിവദാസൻ സി, എ ജെ പോൾ, രാമൻ കെ എൻ, മൊഹമ്മദ് സഗീർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ എസ് പുഷ്പാംഗദൻ സ്വാഗതവും പി എൻ മുരളീധരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം മുരളീധരൻ പ്രസിഡണ്ട്, പി എ രാധാകൃഷ്ണൻ സെക്രട്ടറി, കെ പി മായാദേവി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
കെഎസ്ഇബി പെൻഷൻ അസോസിയേഷന്റെ ഡിവിഷൻ സമ്മേളനം നടന്നു
