Channel 17

live

channel17 live

കെയർകേരള ഫൗണ്ടേഷൻ സാംസ്‌കാരികസ്നേഹസംഗമവും സമാദരണ സദസ്സും നടത്തി

ചാലക്കുടി : കെയർകേരള ഫൗണ്ടേഷൻ ഒരുക്കിയ സാംസ്‌കാരിക സ്നേഹ സംഗമവും സമാദരണ സദസ്സും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള മനുഷ്യൻ്റെ ത്വര അവസാനിപ്പിക്കേണ്ടതാണെന്നു മന്ത്രി പറഞ്ഞു. കെയർകേരള ഫൗണ്ടേഷൻ പോലെ മാനവികത ഉയർത്തിപ്പിടിക്കുന്ന സേവനവും കാരുണ്യവും സാംസ്കാരിക പ്രവർത്തനങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്ന അനേകം വ്യക്‌തികളും പ്രസ്‌ഥാനങ്ങളും ഉള്ളതു കൊണ്ടു കൂടിയാണു കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
സ്വന്തം കർമമണ്ഡലത്തിനൊപ്പം സാമൂഹിക സേവനരംഗത്തും കയ്യൊപ്പു ചാർത്തിയ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മിഷ്‌ണർ കെ.എസ്.സുദർശൻ, അസ്ഥിരോഗ വിദഗ്ധൻ ഡോ. പ്രസാദ് വർക്കി, എസ്‌എച്ച് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്‌റ്റർ ഐറിൻ, ജോബിൻ ആൻഡ് ജിസ്‌മി ഐടി കമ്പനിയുടെ ഉടമകളായ ദമ്പതികൾ ജോബിൻ ജോസ്, ജിസ്‌മി ജോബിൻ, മാധ്യമ പ്രവർത്തകൻ കെ.എൻ .വേണു, ഫിലിം സ്പോട്ട് എഡിറ്റർ മനു ഷാജു, കായികാധ്യാപകൻ ജിബി വി. പെരേപ്പാടൻ, നർത്തകി കലാമണ്ഡലം ജയ ആനന്ദ്, ഉയിർവനി ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്‌ടർ ആശ സുധീർ എന്നിവർക്കു വിവിധ പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം ലഭിച്ച നിയോജക മണ്ഡലത്തിലെ സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്‌കൂളുകൾക്കുള്ള പുരസ്കാരം സനീഷ്‌കുമാർ ജോസഫ് എംഎൽഎ വിതരണം ചെയ്തു. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മൂത്തേടൻ, പ്രോഗ്രാം ചെയർപേഴ്‌സൺ ബിന്ദു ശശികുമാർ, ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എൻ.ആർ.സരിത, വൈസ് ചെയർമാൻമാരായ അനീഷ് പറമ്പിക്കാട്ടിൽ നിഷാന്ത് ഡി.കൂള, ജോയിൻ്റ് സെക്രട്ടറിമാരായ ടോൾജി തോമസ്, ലെനിൻ ചന്ദ്രൻ, ഡയറക്‌ടർ ഷാലി മുരിങ്ങൂർ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!