Channel 17

live

channel17 live

കെ എസ് ടി പി റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയാതായിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു

തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ ഡിസംബർ ആറിനകം പൂർത്തിയാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന കെഎസ്ടിപി റോഡ് നിർമ്മാണ അവലോകനയോഗത്തിലാണ് തീരുമാനമായത്. കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കരാറുകാരന് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.

430 മീറ്റർ നീളത്തിലാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന് തുടർച്ചയായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ മാപ്രാണം വരെയുള നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ ഒന്നിന് ആരംഭിക്കും. തൊണ്ണൂറു ദിവസംകൊണ്ട് പൂർത്തിയാക്കാനാണ് യോഗത്തിൽ തീരുമാനമായത്.

ഈ പ്രവൃത്തി നടക്കുമ്പോൾ തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡ് – സിവിൽ സ്റ്റേഷൻ- ബ്ലോക്ക് ഓഫീസ് വഴി മാപ്രാണത്ത് പ്രവേശിച്ച് യാത്ര തുടരാൻ യോഗം നിർദ്ദേശം നൽകി. ഇപ്പോൾ നടക്കുന്ന വെള്ളാങ്ങല്ലൂർ – കോണത്തുകുന്ന് ഭാഗത്തെ പണികൾ പൂർത്തിയാകുന്നതോടെ മാപ്രാണം മുതൽ ആറാട്ടുപുഴ വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്തെ പ്രവൃത്തികൾ ആരംഭിക്കാൻ അനുമതി നൽകുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്ന വണ്ടികളുടെ സമയക്രമത്തിലും എണ്ണം സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങളും പരിശോധിച്ച് നടപടി കൈക്കൊള്ളാൻ ട്രാൻസ്പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ്- കളക്ടർ അഖിൽ മേനോൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, സ്വകാര്യ ബസ്സുടമസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!