സ്വാതന്ത്ര്യസമര സേനാനി കെ എ തോമസ് മാസ്റററുടെ പതിമൂന്നാം ചരമവാർഷിക അനുസ്മരണം 2 ശനി 4 മണിക്ക് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.സാറാ ജോസഫ്, 20000രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന ഈ വർഷത്തെ തോമസ് മാസ്റ്റർ പുരസ്കാരം കെ വേണുവിന് സമർപ്പിക്കും. വി ആർ സുനിൽ കുമാർ എം.എൽ.എ.അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് മുഖ്യാതിഥിയാകും. പി എൻ ഗോപീകൃഷ്ണൻ ‘കശാപ്പു ചെയ്യപ്പെടുന്ന സാമൂഹ്യ ജീവിതം’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും. ജനപ്രതിനിധികളും സംഘടനാ നേതാക്കളും അനുസ്മരണം നടത്തും.
കെ എ തോമസ് മാസ്റ്റർ അനുസ്മരണം 2ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
