നവംബർ 3 ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന സാമൂഹ്യ നീതി സംഗമത്തിൽ മാളയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ പി എം എസ് മാള ഏരിയ യൂണിയൻ പ്രവർത്തകയോഗത്തിൽ തീരുമാനം.
മാളയിൽ നടന്ന പ്രവർത്തന യോഗം ജില്ലാ ട്രഷറർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു. മാള യൂണിയൻ പ്രസിഡണ്ട് കെ.വി സുബ്രൻ അദ്യക്ഷതവഹിച്ചു. ജില്ലാകമ്മറ്റി അംഗം തങ്കമ്മ വേലായുധൻ ഏരിയ സെക്രട്ടറി വിനയൻമംഗലപിള്ളി, ഷിബു മാടവന, ഇ.വി.ഹരിഹരൻ, Pc സുബ്രൻ , ടി യു കിരൺ, യു. വി. വിശ്വനാഥൻ, കെ.പി. സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.