Channel 17

live

channel17 live

കെ.പി.എസ്.ടി.എ. സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ല സമ്മേളനം യാത്രയയപ്പ് , അധ്യാപക സംഗമം എന്നിവയോടെ നടത്തി. ബി.ആർ.സി ഹാളിൽ നടന്ന സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് മെൽവിൻ ഡേവീസ് പി. അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള ഉപഹാരം സംസ്ഥാന നിർവ്വാഹക സമിതി അംഗം എം. ജെ. ഷാജി സമർപ്പിച്ചു. റവന്യൂ ജില്ല പ്രസിഡണ്ട് പി.കെ. ജയപ്രകാശ്, പ്രവീൺ.എം. കുമാർ, സി. എസ്. അബ്ദുൾ ഹഖ് , എ.സി.സുരേഷ്, കെ. കമലം , ബി. ബിജു , സുശീൽ കെ.വി. , വി. ഇന്ദുജ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!