Channel 17

live

channel17 live

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ഫാ . ജോയ് കൊടിയൻ അധ്യക്ഷനായിരുന്നു

ചാലക്കുടി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ഫാ . ജോയ് കൊടിയൻ അധ്യക്ഷനായിരുന്നു . കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി മെമ്പർ പ്രവീൺ എം കുമാർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു . വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ വി അജയ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ലൂവീസ് മേലേപ്പുറം , പി യു രാഹുൽ , ജോസ് പോൾ , മേരി ഷിബി എന്നിവർ പ്രസംഗിച്ചു .വിവിധ വിഭാഗങ്ങളിലായി നടന്ന സ്വദേശ്‌ മെഗാ ക്വിസ് വിജയികൾ .
എൽ പി വിഭാഗം ഒന്നാം സ്ഥാനം : എയ്ബൽ അലോഷ് ( സെന്റ് ആൻറണീസ് സി യു പി എസ് പേരാമ്പ്ര ) ,രണ്ടാം സ്ഥാനം : ദേവനന്ദ വി (ജി എൽ പി എസ് കോടാലി ) യുപി വിഭാഗം ഒന്നാംസ്ഥാനം : നകുൽ എം (ശ്രീകൃഷ്ണ ഹൈ സ്‌കൂൾ മറ്റത്തൂർ )
രണ്ടാംസ്ഥാനം : പാർവ്വതി പ്രത്യൂഷ് (സെന്റ് ആൻ്റണീസ് സി യു പി എസ് എലിഞ്ഞിപ്ര )ഹൈസ്‌കൂൾ വിഭാഗം ഒന്നാംസ്ഥാനം : ധനഞ്ജയ്നാഥ് സി എസ് (ശ്രീകൃഷ്ണ ഹൈ സ്‌കൂൾ മറ്റത്തൂർ ) രണ്ടാംസ്ഥാനം :സനയ്കൃഷ്ണ കെ ആർ ( ജി എച്ച് എസ് എസ് മുപ്ലിയം ) എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം : ജാക് സോണി (കാർമ്മൽ എച്ച് എസ് എസ് ചാലക്കുടി ) രണ്ടാം സ്ഥാനം എയ്ബൽ ജെയിംസ് (സെന്റ് സെബാസ്റ്റ്യൻസ് എച്ച് എച്ച് എസ് എസ് കുറ്റിക്കാട് )

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!