Channel 17

live

channel17 live

കെ വി ചന്ദ്രൻ അനുസ്മരണം : “വെൺചന്ദ്രലേഖ” ശ്രദ്ധേയമായി

കെ വി ചന്ദ്രനെ കുറിച്ച് സി വിനോദ് കൃഷ്ണൻ തയ്യാറാക്കിയ “പൂർണ്ണചന്ദ്രം” ഡോക്യുമെന്ററി ഹൃദയസ്പർശിയായി. ഡോക്യുമെന്ററിയുടെ സമർപ്പണം ഡോ സദനം കൃഷ്ണൻകുട്ടിയും, ആമുഖം ഡോ കെ പ്രദീപ്കുമാറും നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട : നഗരത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന കെ വി ചന്ദ്രനെ അനുസ്മരിക്കാനായി ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച “വെൺചന്ദ്രലേഖ” പ്രേക്ഷകരുടെ ഹൃദയം കവർന്നു. കെ വി ചന്ദ്രനെ കുറിച്ച് സി വിനോദ് കൃഷ്ണൻ തയ്യാറാക്കിയ “പൂർണ്ണചന്ദ്രം” ഡോക്യുമെന്ററി ഹൃദയസ്പർശിയായി. ഡോക്യുമെന്ററിയുടെ സമർപ്പണം ഡോ സദനം കൃഷ്ണൻകുട്ടിയും, ആമുഖം ഡോ കെ പ്രദീപ്കുമാറും നിർവ്വഹിച്ചു.

പദ്മശ്രീ പെരുവനം കുട്ടൻ മാരാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ നരേന്ദ്രവാരിയർ അധ്യക്ഷത വഹിച്ചു. ഡോ സി കെ രവി, അമ്മന്നൂർ കുട്ടൻ ചാക്യാർ, സതീഷ് വിമലൻ, പുത്തില്ലം നീലകണ്ഠൻ നമ്പൂതിരി, ശ്രീരേഖ എന്നിവർ പ്രസംഗിച്ചു. കാട്ടൂർ രാമചന്ദ്രൻ കവിതാലാപനം നടത്തി. അനിയൻ മംഗലശ്ശേരി സ്വാഗതവും എ എസ് സതീശൻ നന്ദിയും പറഞ്ഞു.

തുടർന്ന് കല്ലൂർ നമ്പൂതിരിപ്പാട് രചിച്ച “ബാലി വിജയം” കഥകളി നടന്നു. കലാനിലയം ഗോപി രാവണനായും കലാനിലയം മനോജ് മണ്ഡോദരിയായും കലാമണ്ഡലം കുട്ടികൃഷ്ണൻ നാരദനായും വേഷമിട്ടു. വേങ്ങേരി നാരായണൻ, അഭിജിത്ത് വാരിയർ എന്നിവർ പാട്ടിലും, സദനം രാമകൃഷ്ണൻ ചെണ്ടയിലും സദനം ജയരാജ്‌ മദ്ദളത്തിലുമായി പശ്ചാത്തല മേളമൊരുക്കി. കലാനിലയം വിഷ്ണുവായിരുന്നു ചുട്ടി. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറയും, ഇരിങ്ങാലക്കുട പാർവ്വതി കലാകേന്ദ്രം ചമയവുമൊരുക്കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!