ഇരിങ്ങാലക്കുട : കലാ- സാംസ്കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് അഷ്ടവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ് ഉദ്ഘാടനം ചെയ്തു . അനുസ്മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു . യു. പ്രദീപ് മേനോൻ , എ. എസ്. സതീശൻ , എ.സി. സുരേഷ് , പി നന്ദകുമാർ , നന്ദു വാര്യർ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഡോക്ടർമാരായ ഇ.ടി. ദിവാകരൻ മൂസ്സ് , രവി മൂസ്സ്, കേസരി മേനോൻ , ആര്യ , നീരജ തുടങ്ങിയവർ രോഗികളെ പരിശോധിച്ച് മരുന്ന് നൽകി.
കെ.വി. ചന്ദ്രൻ ചരമ വാർഷികത്തിൽ ആയൂർവേദ ക്യാമ്പ് നടത്തി
