Channel 17

live

channel17 live

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ ആദ്യത്തെ കെ – സ്റ്റോർ ഉദ്ഘാടനം പടിഞ്ഞാട്ടുമുറി 135 നമ്പർ റേഷൻ കാർഡ് അങ്കണത്തിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു.

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ ആദ്യത്തെ കെ – സ്റ്റോർ ഉദ്ഘാടനം പടിഞ്ഞാട്ടുമുറി 135 നമ്പർ റേഷൻ കാർഡ് അങ്കണത്തിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കിയുമാണ് കെ സ്റ്റോറുകളായി മാറുന്നത്.

റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ, ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ഛോട്ടു ഗ്യാസ്, അക്ഷയ/ബാങ്കിംഗ് സേവനങ്ങൾ എന്നിവ റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.

ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എം സിറാജുദ്ധീൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ജിനു, അൽഫോൻസാ പോൾസൺ, നസീജ മുത്തലീഫ്, ധന്യ സുനിൽ, റേഷനിങ് ഇൻസ്‌പെക്ടർ വി ആർ ബാബു , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!