കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയായ കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയായ കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. റോഡിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍വ്വഹണ ചുമതലയുള്ള കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരോടും പോലീസ് അധികൃതരോടും പദ്ധതി നിര്‍വ്വഹിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയോടും എംല്‍എ നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 26 മുതല്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കും. തൃശ്ശൂരില്‍ നിന്നും പട്ടാമ്പി, കുറ്റിപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും, പട്ടാമ്പി, കുറ്റിപ്പുറം, കോഴിക്കോട് നിന്നും തൃശ്ശൂര്‍, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കുന്നംകുളം ജംഗ്ഷനിലൂടെയും കടത്തിവിടാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എ.വി വല്ലഭന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. കെ. രാമകൃഷ്ണന്‍, രേഖ സുനില്‍, മീന സാജന്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, വാര്‍ഡ് മെമ്പര്‍മാര്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.