Channel 17

live

channel17 live

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി; സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ

ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് എത്തിയ കേന്ദ്രമന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയും കമ്മറ്റിയംഗങ്ങളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി മന്ത്രിക്ക് പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. യജുർവേദപാഠശാലയിലെ കുട്ടികൾ മന്ത്രോച്ചാണം നടത്തി ആദരവ് പങ്കു വച്ചു. കഥകളി ചുട്ടിയാശാൻ സദനം കൃഷ്ണൻകുട്ടിയാശാനുമായി സൗഹൃദം പങ്കുവച്ചു. ദർശനത്തിന് ശേഷം തന്ത്രി പ്രസാദം നൽകി.
ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു,ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ,രാജൻ കുഴുപ്പുള്ളി,ജോജൻ കൊല്ലാട്ടിൽ,അമ്പിളി ജയൻ,ആർച്ച അനീഷ്,ലീനാ ഗിരീഷ്, സുചിത ഷിനോബ്, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, പഞ്ചായത്ത്/ഏരിയ പ്രസിഡണ്ടുമാരായ അജയൻ തറയിൽ, ലിഷോൺ ജോസ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, സലേഷ് എം എസ്, സിന്ധു സതീഷ്,സെബാസ്റ്റ്യൻ, സൽഗു തറയിൽ,റീജ സന്തോഷ്,രിമ പ്രകാശൻ തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ജനങ്ങളും കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!