കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന് ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന് ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ ദീപക് ശ്രീവാസ്തവ, ടെക്നിക്കല്‍ ഓഫീസര്‍ സപ്ന സാക്ഷി എന്നിവരാണ് സന്ദര്‍ശിച്ചത്. സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തില്‍ ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എന്‍. സന്തോഷ് പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു. തുടര്‍ന്ന് ജില്ലയില്‍ നടത്തിവരുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടന്നു.
പുഴക്കല്‍ ബ്ലോക്കിലെ രാമഞ്ചിറ, എളവള്ളി ബ്ലോക്ക് ഇന്ദ്രാണി ചിറ, കുന്നംകുളം മുനിസിപ്പാലിറ്റിയിലെ പുത്തന്‍ കുളം, പനച്ചകം ചിറ, സീതാറാം മില്‍ കുളം എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.ഡി. സിന്ധു, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ജില്ലയില്‍ ഇന്നും (നവംബര്‍ 9), നാളെയും (നവംബര്‍ 10) എംജിഎന്‍ആര്‍ഇജിഎസിന്റെ പദ്ധതികളായ അമൃത് സരോവര്‍, നീര്‍ത്തട പുനരുദ്ധാരണ പദ്ധതികള്‍, ജലസേചനവകുപ്പിന്റെ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റിയുടെ ജല ജീവന് മിഷനുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയെല്ലാം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തും.