ലോകത്തിന് മുന്നിൽ കേരളം ഉയർത്തി പിടിക്കുന്ന അഭിമാനകരമായ മാതൃകകളിൽ ഏറ്റവും വിശിഷ്ടമായ ഒന്നായി കുടുംബശ്രീ മാറിയിരിക്കുന്നു എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കുടുംബശ്രീ 27ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് മുന്നേറുന്ന കുടുംബശ്രീ, കേരളത്തിന് അഭിനമാണെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും താഴെത്തട്ടിലെ സ്ത്രീകൾക്ക് ഉൾപ്പെടെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന രീതിയിൽ കുടുംബശ്രീ മുൻകൈയെടുത്തു. കേരളത്തിലെ ക്ഷേമ പരിപാടികളുടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് കുടുംബശ്രീ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സി നിർമ്മൽ, എന്നിവർ മുഖ്യാതിഥികളായി.
മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് മെമ്പർ സെക്രട്ടറി പി ബി ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രവി, സാമൂഹ്യ വികസന ഉപസമിതി കൺവീനർ മിനി സത്യൻ, എം ഇ ഉപസമിതി കൺവീനർ സുജാത സുരേഷ്, അടിസ്ഥാന വികസന ഉപസമിതി കൺവീനർ ഗീതാ ശ്രീനിവാസൻ, തൊഴിലുറപ്പ് ഉപസമിതി കൺവീനർ മിനി പ്രഭാകരൻ, കുടുംബശ്രീ ഡി.പി.എം റെജി തോമസ്, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.