ഗുരുവായൂർ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതിസന്ധികൾ സൃഷ്ടിക്കാനായി ബോധപൂർവ്വം ശ്രമിക്കുമ്പോൾ അവയെ മറികടന്ന് കേരളത്തിനു മുന്നേറാൻ കഴിഞ്ഞുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഗുരുവായൂരിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ” കേന്ദ്ര നയവും ജനകീയ ബദലും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ നികുതി വരുമാനം 47.000 കോടിയിൽ നിന്ന് 87.000 കോടിയിലേക്ക് ഉയർത്തി. നികുതിയേതരവരുമാനം 50.000 കോടിയിൽ നിന്ന് ലക്ഷം കോടിയിലേക്കും വർദ്ധിപ്പിക്കാനായി. കേരള ലോട്ടറി കൊണ്ട് ജീവിക്കുന്നു എന്നാണ് ചിലർ പറയുന്നത്. എന്നാൽ സർക്കാരിന് വരുമാനമുണ്ടാക്കാനായി മാത്രം പേപ്പർ ലോട്ടറി നടത്തേണ്ട കാര്യമില്ല. ഓൺലൈൻ മതിയാകും. അപ്പോൾ ഏജൻസികളുടെയോ ചെറുകിട വില്പനക്കാരുടെ യോ ആവശ്യം വരുന്നില്ല. പക്ഷേ 1.5 ലക്ഷം തൊഴിലാളികളിലൂടെ അത്രതന്നെ കുടുംബങ്ങളെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ ലോട്ടറി ഇറക്കാതെ തന്നെ വലിയ തുക കേരള ലോട്ടറിയിൽ നിന്ന് പിടിച്ചെടുക്കുന്നു എന്നും മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എം കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്. ലോട്ടറി ഏജന്റ്സി യൂണിയൻ എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ബാബു കടമക്കുടി. കെ ടി യു സി എം സംസ്ഥാന പ്രസിഡന്റ് ജോർജ് കോട്ടൂർ. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ ടിബി സുബൈർ. പി ആർ ജയപ്രകാശ്. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടിടി ശിവദാസ്. ഫെഡറേഷൻ ഭാരവാഹികളായ എം കെ ബാലകൃഷ്ണൻ. ജില്ലാ പ്രസിഡണ്ട് പി കെ പുഷ്പാകരൻ. ജനറൽ കൺവീനർ ടി ബി ദയാനന്ദൻ. പി പി അനിരുദ്ധൻ. എന്നിവർ സംസാരിച്ചു.
കേരളം ശ്രമിക്കുന്നത് ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ : കെ എൻ ബാലഗോപാൽ
