ചാലക്കുടി,കോടശേരി, കേരളത്തിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന എറണാകുളം ബെംഗ്ളൂരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടാവശൃപ്പെട്ടു.മാസങ്ങൾക്ക് മുന്പ് ഈ റൂട്ടിൽ ഓടിക്കുന്നതിന് വേണ്ടി റേക്ക് കൊല്ലത്ത് എത്തിച്ചിരുന്നു.ഇത് മാറ്റി വിടുന്നതിന് വേണ്ടിയുളള ശ്രമങ്ങൾ നടക്കുന്നതായി സൂചനയുണ്ട്.ബെംഗ്ളുരൂവിൽ സ്ഥിരതാമസമാക്കിയ മലയാളികൾക്കും
സ്ഥിരയാത്രക്കാർക്കും വൃവസായികൾക്കും ഈ ട്രെയിൻ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി. ചാലക്കുടിയിൽ ഏയിംസ് ഹോസ്പിറ്റലിന് സാദ്ധൃത ഉള്ളതിനാലും അതിരപ്പിളളി ചാർപ്പ വെള്ളച്ചാട്ടം ദർശിക്കുന്നതിന് കർണ്ണാടകയിൽ നിന്ന് ധാരാളം ടൂറിസ്റ്റുകൾ എത്തുന്നതിനാലും ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അവശൃപ്പെട്ടു.പ്രസിഡന്റ് കെ.എം.ജോസ് അദ്ധൃക്ഷനായി. പി.എ.ദേവസിക്കുട്ടി,ബെന്നി നബേലിൽ,ഓമന ജോസ് എന്നിവർ സംസാരിച്ചു.ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും മന്ത്രി സുരേഷ് ഗോപിക്കും എം.പി.ബെന്നി ബഹനാനും നിവേദനം നല്കി.
കേരളത്തിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന എറണാകുളം ബെംഗ്ളൂരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടാവശൃപ്പെട്ടു
