Channel 17

live

channel17 live

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണംകെ.പി.എം.എസ്

പുത്തൻചിറ: പട്ടികജാതി വിദ്യാർത്ഥികൾക്ക്, ലംപ്സം ഗ്രാൻ്റ്, സ്റ്റൈയിഫൻ്റ്, ഹോസ്റ്റൽ ഫീസ് ,എന്നിവ കൊടുക്കാത്തത് മൂലം, വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്നും, കേരളത്തിൽ ജാതി സെൻസസ് നടപിലാക്കണമെന്നും ‘ കെ.പി.എം.എസ്. 492-ാം നമ്പർ പിണ്ടാണി കരിങ്ങാചിറ ശാഖ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു കെ.പി എം.എസ്. തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് പി.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ. കെ. വിജയൻ അദ്യക്ഷതവഹിച്ചു. ജില്ലാ അസി: സെക്രട്ടറി പി.സി. ബാബു, യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി, യൂണിയൻ പ്രസിഡണ്ട് കെ.വി. സുബ്രൻ , ട്രഷറർ പി. സി. സുബ്രൻ ,ടി.യു. കിരൺ , എം. കെ കുമാരൻ എം.പി. സുബ്രഹ്മണ്യൻ, യു.വി .വിശ്വനാഥൻ , യു.ഡി. സജീവൻഎന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു
1.പ്രസിഡണ്ട് കെ.കെ. വിജയൻ
2.വൈ: പ്രസിഡണ്ട് : സി.വി. ബൈജു
3.സെക്രട്ടറി :- എം. കെ കുമാരൻ
4 .ജോ; സെക്രട്ടറി. കെ.വി. കുഞ്ഞുമോൻ
5.ഖജാൻജി :യൂ. ഡി. സജീവൻ

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!