Channel 17

live

channel17 live

കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അതിന് വേണ്ടി പുതിയ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു കെ.പി.പ്രഭാകരനെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍

കേരള സ്റ്റേറ്റ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനവും സംസ്ഥാന കൺവെൻഷനും കെ പി പ്രഭാകരൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.രാജന്‍.

കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അതിന് വേണ്ടി പുതിയ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു കെ.പി.പ്രഭാകരനെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.സാധാരണക്കാരനായ തൊഴിലാളിക്കും ഉയര്‍ന്ന ഘടകത്തിലിരിക്കുന്ന നേതാവിനും ഒരേ പരിഗണന നല്‍കിയ തൊഴിലാണി നേതാവാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.കേരള സ്റ്റേറ്റ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനവും സംസ്ഥാന കൺവെൻഷനും കെ പി പ്രഭാകരൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.രാജന്‍.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ സെക്രട്ടറി കെ കെ വത്സരാജ് മുഖ്യ അനുസ്മരണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം തിരുത്തണമെന്നും,കള്ള് വ്യവസായം സംരക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ചാലക്കുടിയില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ചെത്തുതൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്കിറങ്ങുകയാണെന്നും ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എൻ രമേശൻ അവതരിപ്പിച്ച സംഘടന പ്രമേയത്തില്‍ പ്രഖ്യാപിച്ചു.പുതിയ മദ്യനയം വിര്യം കൂടിയ വിദേശമദ്യം കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുന്നതാണ്,കള്ള് വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യങ്ങളൊന്നും ഗവണ്‍മെന്‍റ് പരിഗണിക്കുന്നില്ല.ടോഡി ബോര്‍ഡിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.ദൂരപരിധിയുടെ കാര്യത്തിലും കള്ള് ഷാപ്പുകളോട് കാട്ടുന്ന അവഗണനയാണ് അടച്ച് പൂട്ടിയ വിദേശ മദ്യഷാപ്പുകള്‍ തുറക്കാനുള്ള ശ്രമം നടത്തുമ്പോഴും അടഞ്ഞ് കിടക്കുന്ന ആയിരത്തില്‍പ്പരം ഷാപ്പുകളുടെ കാരത്തില്‍ യാതൊരുപദ്ധതിയുമില്ലെന്നും,ആയിരക്കണക്കിന് തൊഴില്‍ നഷ്ടപ്പെടൂകയും,കള്ള് ക്ഷേമപദ്ധതി തന്നെ താറുമാറാവുകയും ചെയ്യുന്ന ഗുരുതരമായ വ്യവസായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായെ മതിയാകൂ എന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.എഐടിയുസി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍,ബാബുപോള്‍,കെ.എന്‍.സുഗതന്‍,എസ്.ബി.സുകുമാരന്‍,യു.എന്‍.ശ്രീനിവാസന്‍,ഡി.പി.മധു,ഷാജഹാന്‍,എ.വി.ഉണ്ണികൃഷ്ണന്‍,എം.വി.അനിലന്‍,വി.പി.അറുമുഗന്‍ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!