എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു.
എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അദ്ധ്യക്ഷ വഹിച്ചു.
ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, വാര്‍ഡ് മെമ്പറായ എം കെ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ സി ഫ്രാന്‍സീസ് മാസ്റ്റര്‍, യൂത്ത് കോഡിനേറ്റര്‍ പി ബി ബിബിന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ എസ് സുരേഷ്, പി എം സജി, എന്‍ പി അജയന്‍, സ്വപ്ന പ്രദീപ്, കെ ബി ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.