Channel 17

live

channel17 live

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി രജിസ്ട്രാര്‍ ഡോ.എസ്. ഗോപകുമാര്‍ രചിച്ച ലഹരി വിരുദ്ധദിന സന്ദേശം ഉള്‍കൊള്ളുന്ന ‘മതി എന്റെ മക്കളേ’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്യുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി വിജയന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എം.എസ്. സുധീര്‍, ഡീന്‍ റിസര്‍ച്ച് പ്രൊഫ. ഡോ. കെ.എസ് ഷാജി, ഡീന്‍ അക്കാദമിക് ഡോ. ആര്‍. ബിനോജ്, വിദ്യാര്‍ത്ഥികാര്യഡീന്‍ ഡോ. ആര്‍. ആശിഷ്, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ ഡോ. വി.വി ഉണ്ണികൃഷ്ണന്‍, തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇക്ബാല്‍ വി.എം, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെബിന്ദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വ്വകലാശാല ജീവനക്കാര്‍, മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!